ലോകത്തേറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരം, തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെക്കുറിച്ചും നൂറാമത്തെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും വികാരഭരി തമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം ഇതാദ്യമായി തുറന്നുപറയുന്നു. മറ്റൊരു കളിക്കാരനിലും ജനങ്ങള്‍ ഇത്രമാ്ര തം പ്രതീക്ഷകള്‍ അര്‍പ്പിച്ചിട്ടില്ല; മറ്റൊരു കളിക്കാരനും ഇത്രയും കാലം ഇത്രയും ഉന്നതമായി കളിച്ചിട്ടുമില്ല. പരുക്കുകളുടെയും തിരിച്ചടികളുടെയും കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. വേദനകളില്‍ ഒരുമിച്ചു തേങ്ങി, നേട്ടങ്ങളില്‍ ഒന്നിച്ച് ആറാടി. ഒടുവില്‍ ഏറ്റവുമധികം റണ്ണുകളുടെയും സെഞ്ച്വറി കളുടെയും റെക്കോഡുകള്‍ സ്വന്തമാക്കി സച്ചിന്‍ വിടവാങ്ങിയപ്പോള്‍ രാജ്യമൊന്നടങ്കം തേങ്ങി. കളിക്കളത്തിനകത്തെയും പുറത്തെയും മാന്യമായ പെരുമാറ്റംകൊണ്ട് ഹൃദയങ്ങള്‍ കീഴടക്കിയ സച്ചിനെ രാജ്യത്തിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നം' നല്‍കി രാഷ്ട്രം ആദരിച്ചു. തന്റെ ജീവിതത്തിലെയും കരിയറിലെയും നേട്ടങ്ങളെയും കോട്ടങ്ങളെയുംകുറിച്ച് സച്ചിന്‍ തുറന്നെഴുതുന്ന ഈ പുസ്തകം ക്രിക്കറ്റ് പ്രേമികള്‍ക്കും വായനാകുതുകി കള്‍ക്കും ഒരേപോലെ ആസ്വദിക്കുവാന്‍ കഴിയും. ജീവിതത്തില്‍ നാമോരോരുത്തരും പിന്തുടരേ അര്‍പ്പണബോധത്തിന്റെയും സത്യസന്ധതയുടെയും രാജ്യസ്‌നേഹത്തിന്റെയും നേര്‍ക്കുപിടിച്ച കണ്ണാടിയാണ് ഈ കൃതിയെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.