കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമം, ലൈംഗികപീഡനം, കുട്ടികളെ അശ്ലീലചിത്രം കാണിക്കൽ, അവരെ ഉപയോഗിച്ച് അശ്ലീലചിത്രം എടുക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്നു കുട്ടി കളെ സംരക്ഷിക്കുക, കൂടാതെ, അത്തരം കുറ്റകൃത്യ ങ്ങളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കുക, കേസന്വേഷണവും വിചാരണയും ബാലസൗഹാർദപരമാക്കുക, കുറ്റകൃത്യങ്ങൾക്കു വിധേയരായവർക്കു നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.