Pomvazhi P Padmini Olive Publication ഒരു പൂ വിരിയുന്നു. ഒരു കവിത ജനിക്കുന്നു’ എന്നു പറഞ്ഞ കവി നൈസർഗികത മാത്രമാവില്ല ഉദ്ദേശിച്ചത്. വിടരാതിരി ക്കാനാവില്ല എന്ന അനിവാര്യതയും കൂടിയാണ്. അതൊരു തിക്കുമുട്ടലാണ്. സ്വസ്ഥതയെ വെല്ലുവിളിക്കുന്ന പൊറുതികേ ടിന്റെ രൂപാന്തരമാണ്. താനുൾപ്പെടുന്ന ലോകത്തോട് സദാ ചേർന്നുനിന്ന്, ഉണ്മകളിൽ ആഹ്ലാദിച്ചും നെറികേടുകളോടും നീതിനിഷേധങ്ങളോടും കലഹിച്ചും പോരുന്ന ഒരു മനസ്സിന്റെ വീർപ്പുമുട്ടലാണ് ഈ കവിതകൾ.