വിസ്മരിക്കാനാവാത്ത വാക്യങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും ജീവിതത്തെ സർഗ്ഗശക്തിയിലേക്ക് ഉയർത്തുന്ന ആഖ്യാനങ്ങൾ. പ്രതിപാദ്യം, രൂപഘടന, ഭാഷ എന്നിവയുടെ നൂതനജാലകങ്ങൾ ലോകത്തിലേക്ക് തുറക്കുന്ന മലയാളത്തിന്റെ പത്ത് ഉജ്ജ്വലകഥകൾ. ആഞ്ഞിലിമരത്തിലെ വവ്വാലുകൾ, വിരുന്ന്, ഡ്രാക്കുളയുടെ പ്രേമലേഖനങ്ങൾ, പൂച്ചകളുടെ തീവണ്ടി, അവസാനത്തെ അനുയായി, കഠാരയുടെ രാത്രി, ഈഴച്ചെന്പകത്തിന്റെ ഗന്ധം, ഇടനില, എക്സ് എന്ന ശത്രു എത്തുന്ന നേരം, ജിന്നുകളുടെ രാത്രി. എം. നന്ദകുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.