Positive Biriyani - 3 Aji Mathew Koloothra Dc Books വായനക്കാരന്റെ ജീവിതവിജയത്തിന് പ്രചോദനം നൽകുന്ന, പോസിറ്റീവ് എനർജി പകരുന്ന കുറിപ്പുകൾ. എല്ലാവർക്കും ഇഷ്ടമുള്ള ബിരിയാണിപോലെ, പോഷകസമൃദ്ധവും ആസ്വാദ്യകരവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ബസ്മതിയരിക്കും മസാലകൾക്കും പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിച്ചിട്ടുള്ള മനോഹരമായ കഥകൾ ഉപയോഗിച്ചാണ് 'പോസിറ്റീവ് ബിരിയാണി' രൂപപ്പെടുത്തിയിരിക്കുന്നത്. ക്രിയാത്മക മനോഭാവത്തോടെ പ്രവർത്തിച്ചാൽ ഏത് പ്രതിസന്ധിയിലും വിജയം കണ്ടെത്താമെന്ന് ഇതിലെ കഥകൾ പഠിപ്പിക്കുന്നു. വായനക്കാരന് ആസ്വാദനത്തിന്റെ രസച്ചരട് മുറിയാതെ ഒരു കഥയിൽനിന്നും മറ്റൊന്നിലേക്കു സഞ്ചരിക്കാം. പ്രചോദനത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്ന നിമിഷങ്ങളിലെല്ലാം ഈ പുസ്തകം കൈയിലെടുക്കാം. ആത്മവിശ്വാസത്തോടെ യാത്ര തുടരാൻ ഇത് സഹായിക്കുന്നു.