Prakasathinte Parvatham C Rahim Dc Books മനുഷ്യജന്മത്തിന്റെ മഹത്ത്വവും സൗന്ദര്യവും ഉദ്ഘോഷിക്കുന്ന രചന. തീവ്രാനുരാഗത്തിന്റെ കാവ്യസുന്ദരമായ ആവിഷ്കാരം.കടുവയും പാമ്പും രാജഹംസങ്ങളും കാട്ടാടുകളും പുഴുക്കളും ശലഭങ്ങളും മരങ്ങളും മനുഷ്യരും സമരസപ്പെടുന്ന ജീവിതദർശനം. നടക്കുന്ന മരങ്ങളും വിളിച്ചാൽ ഓടിയെത്തുന്ന അരുവികളും സംസാരിക്കുന്ന പാറകളും പറക്കുന്ന മനുഷ്യരും ഭാവനയുടെ ഒരു മഹാപ്രപഞ്ചമാണ് വായനക്കാരുടെ മുമ്പിലേക്ക് തുറന്നിടുന്നത്. ലളിതവും സുന്ദരവുമായ ആഖ്യാനശൈലി. പരിസ്ഥിതിയുടെ ആത്മീയത വിഷയമാകുന്ന അപൂർവ്വസുന്ദരമായ നോവൽ