1896-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട, പ്രകൃതിജീവനത്തെക്കുറിച്ചുള്ള ആത്യന്തിക മാനിഫെസ്റ്റോ ആയി വിശേഷിപ്പിക്കപ്പെടുന്ന കൃതി. ദ്രുതഗതിയില്‍ വ്യവസായവത്കരണവും നഗരവത്കരണവും നടന്നിരുന്ന ഒരുകാലത്ത്, സൂര്യപ്രകാശത്തിന്റെയും ശുദ്ധജലത്തിന്റെയും ശുദ്ധവായുവിന്റെയും രോഗശമനശേഷിയെ വെളിപ്പെടുത്തുകയായിരുന്നു ഈ കൃതിയിലൂടെ അഡോള്‍ഫ് ജസ്റ്റ്. കൃത്രിമശീലങ്ങളില്‍നിന്നും പുത്തന്‍ വൈദ്യരീതികളില്‍നിന്നും ഭിന്നമായി, പ്രകൃതിയുടെ താളവ്യവസ്ഥയുമായി ഒന്നിച്ചുചേരുന്ന ഒരു ജീവിതരീതിയായി പ്രകൃതിചികിത്സയെ ജസ്റ്റ് ഇതില്‍ വിവരിക്കുന്നു. പ്രകൃതിയില്‍നിന്ന് ശരീരത്തെ തടയുന്ന സകലതിനെയും ഒഴിവാക്കി ഏദനിലേക്കും അതുവഴി പ്രകൃതിയിലേക്കും മടങ്ങാന്‍ ജസ്റ്റ് ഇതില്‍ ആഹ്വാനം ചെയ്യുന്നു. ലാളിത്യം മുഖമുദ്രയാകുന്ന ജീവിതരീതിയെ തത്ത്വചിന്താപരമായി അവതരിപ്പിക്കുന്ന ഈ കൃതി ‘പ്രകൃതിയിലേക്കു മടങ്ങല്‍’ പ്രസ്ഥാനത്തിലെ സുപ്രധാനഗ്രന്ഥമാണ്. പ്രകൃതിയാണ് ഏറ്റവും പ്രധാനപ്പെട്ട ചികിത്സാലയമെന്നു പ്രഖ്യാപിക്കുന്ന പ്രകൃതിചികിത്സാക്ലാസിക് ഗ്രന്ഥത്തിന്റെ പരിഭാഷ