Prakruthikavithakal P.Bhaskaran Dc Books മലയാളഭാഷയുടെ നാഴൂരിപ്പാലുകൊണ്ട് നാടാകെ, മധുരിമയാർന്ന ഗാനത്തിൻ്റെയും ഇളനീർത്തെളിമ യാർന്ന കവിതയുടെയും നിത്യകല്യാണംതീർത്ത മലയാളത്തിന്റെ പ്രിയകവിയാണ് പി. ഭാസ്ക്‌കരൻ. മണ്ണിൽ വേരാഴ്ത്തിയ പരസ്‌പരബന്ധത്തിന്റെ ജൈവാനുഭൂതി പകരുന്ന ഈ കവിതകൾ ഒരേസമയം പ്രകൃതിയിലേക്കും മനുഷ്യനിലേക്കും നിത്യജീവിതത്തിലേക്കും ഭാവനാസഞ്ചാരം ചെയ്യുന്നു. ഇവിടെ പ്രകൃതി സ്നേഹമായും കാരുണ്യമായും ശക്തിയായും വിഷാദമായും പ്രതീക്ഷയായും പ്രത്യാശയായും നിലകൊള്ളുന്നു. പ്രകൃതിയുടെ താളക്രമമാണ് ഈ കവിതകളുടെയും താളവും ലയവും തീർക്കുന്നത്. ഒറ്റക്കമ്പിയുള്ള ആ തംബുരുവിൽനിന്നും നാം കേട്ട പ്രപഞ്ച നാദം, ഈ മണ്ണിലെ ജീവിതനാദമാണ്. എൻ്റെ തൂലിക, ഒരു ഗ്രാമീണഗാനം, ഒരിക്കൽക്കൂടി, കർഷകഗാനം, ഒരോണപ്പാട്ട്, വേനലിൽ ഒരു മഴ, ഞാറ്റുവേലപ്പൂക്കൾ, കായൽക്കാറ്റ്, നെല്ലിപ്പു, മഴയും മണ്ണും തുടങ്ങിയ 43 പ്രകൃതികവിതകൾ. സമാഹരണം, പഠനം : ദിവാകരൻ വിഷ്ണുമംഗലം