"ഒരു പ്രേമത്തിന്റെ തുടർക്കഥ, ചത്തവേരുകൾ, സ്നേഹത്തെക്കുറിച്ചൊരുഗീതം, കടൽക്കരയിൽ, ആർദ്രം, കാലൊച്ചകൾ, മഴത്തുള്ളികൾ, തേക്കുതളിർത്തപ്പോൾ, മറീനയിലെ മെെനകൾ തുടങ്ങിയ 28 കവിതകൾ. ഇന്ദ്രിയാനുഭവങ്ങളെ അതീന്ദ്രിയാനുഭൂതികളാക്കിമാറ്റുന്ന ഇന്ദ്രജാലം ഈ കവിതകളിൽ നിറഞ്ഞുനില്ക്കുന്നു. കേവലമായ മർത്ത്യഭാഷയ്ക്കപ്പുറത്തുള്ള ഒരു പ്രപഞ്ചപ്രണയഭാഷ ഇതിൽ ഉൾച്ചേർന്നുനിൽക്കുന്നു."