Pranayabhagavathi Manoj Vengola Dc Books മനുഷ്യാവസ്ഥയെ ആഴത്തിലറിയാനുള്ള പരിശ്രമമാണ് സാഹിത്യം. അത്തരത്തിലുള്ള വായനയാണ് ആഗ്രഹിക്കുന്നതെങ്കിൽ മലയാളത്തിൽ ആദ്യം പരിഗണിക്കേണ്ട കഥകളാണ് മനോജ് വെങ്ങോലയുടേത്. ജീവിതസങ്കീർണ്ണതകൾ ആഴമുള്ളതും അതേസമയം ലളിതവുമാണെന്ന് ഈ കഥകൾ പറയുന്നു. പുറംലോകത്തേക്കല്ല, നമ്മുടെ ഉള്ളിലേക്കാണ് അവയുടെ നോട്ടം. മനോജിനെ വായിക്കുമ്പോൾ നമ്മൾ കഥ മറക്കുന്നു, മനുഷ്യസങ്കടങ്ങളെക്കുറിച്ച് ആലോചിക്കുന്നു.