ചലച്ചിത്രലോകത്തെ വിസ്മയക്കാഴ്ചകൾ, അണിയറയിലെ വേഷപ്പകർച്ചകൾ, ഉയർച്ചതാഴ്ചകൾ, സ്വാർത്ഥകാമനകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വേട്ടയാടലുകൾ ഇവയൊക്കെ തെളിമയാർന്ന ഭാഷയിൽ പകർത്തിവയ്ക്കുന്ന നോവൽ. സാഹിത്യലോകത്തു നിന്നും സിനിമാരംഗത്തേക്ക് ആകർഷിക്കപ്പെട്ട രാധാകൃഷ്ണൻ എന്ന എഴുത്തുകാരന്റെയും സിനിമാലോകത്ത് യാദൃച്ഛികമായി എത്തിപ്പെട്ട ദേവയാനിയെന്ന നിർദ്ധനയും നിരാലംബയുമായ യുവതിയുടെയും സംഘർഷഭരിതമായ ജീവിതാവസ്ഥകൾ അനുതാപത്തോടെയേ അനുവാചകർക്ക് പിൻതുടരാനാകൂ. സർഗ്ഗദീപ്തിയുടെ മാസ്മരികത നിറഞ്ഞുതുളമ്പുന്ന പാറപ്പുറത്തിന്റെ മികവുറ്റ രചന.