അദ്രവിസ്‌മയങ്ങളുടെ അണിയറ നാടകങ്ങളും അടിയൊഴുക്കുകളും അനാവരണം ചെയ്യുന്നു ഈ കൃതി കാപട്യവും, സ്വാർത്ഥതയും കുതികാൽവെട്ടും അന്യമല്ലാത്ത വെള്ളിത്തിരയിലെ ദൃശ്യനിർമ്മിതിമേഖലയുടെ ഉള്ളറകളിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന ആർക്ക്‌ലൈറ്റുകളുടെ പ്രകാശത്തെ അക്ഷരപ്രവാഹമാക്കുകയാണ് പാറപ്പുറത്ത് ഈ നോവലിൽ.