ജോൺ കാർട്ടറുടെ ധീരകൃത്യങ്ങളുടെ കഥ പറയുന്ന ബാർസൂം പരമ്പരയിലെ ആദ്യപുസ്‌തകം. അമേരിക്കൻ യുദ്ധവീരനായ കാർട്ടർ ചൊവ്വാഗ്രഹത്തിലെത്തുന്നു. ധൈര്യവും സത്യനിഷ്‌ഠയുംകൊണ്ടു ചൊവ്വയിലെ രാജകുമാരി ദേജാ തോറിസുമായി പ്രണയത്തിലാകുന്നു. ദേജാ തോറിസിനെയും അവളുടെ ജനതയെയും രക്ഷിക്കാനായി നടത്തിയ പോരാട്ടത്തിലൂടെ കാർട്ടർ ബാർസൂമിലെ വീരനായിമാറുന്നു. എന്നാൽ അയാൾക്കു ഭൂമിയിലേക്കു മടങ്ങാനാകുമോ?