പമ്പയും മണിമലയാറും വേമ്പനാട്ടുകായലിൽ നിക്ഷേപിച്ച എക്കൽ മണ്ണിൽനിന്നും ഉയർന്നുവന്ന കുട്ടനാടിന്റെ ഹൃദയഭൂമിയാണ് പുളിങ്കുന്ന്. മദ്ധ്യ കാലഘട്ടത്തിലെ തെക്കുംകൂർ, വടക്കുംകൂർ, ചെമ്പകശ്ശേരി നാട്ടുരാജാക്കന്മാർ മാറിമാറി ആധി പത്യം സ്ഥാപിച്ചപ്പോഴൊക്കെയും പുളിങ്കുന്നിന്റെ ദേശഭരണം കയ്യാളിയിരുന്നത് ഓരോ റാണിമാ രായിരുന്നു. പഴയ പുളിങ്കുന്നുദേശം തെക്കേക്കര, മങ്കൊമ്പ്, ചതുർത്ഥ്യാകരി, കുന്നുമ്മ, കണ്ണാടി, പുളിങ്കുന്ന് എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു. വിവിധ ജനസമൂഹങ്ങളുടെ കുടിയേറ്റങ്ങൾ, കാർഷിക വ്യവസ്ഥ, വാണിജ്യം, ജനജീവിതം, ഭരണവർഗ്ഗ ങ്ങൾ തുടങ്ങി ഭൂതകാലത്തിലേക്കുള്ള സമഗ്രവും സൂക്ഷ്‌മവുമായ ഒരു എത്തിനോട്ടമാണ് ഈ കൃതി