Pulkkotiyute Paattu T.K.Kalyanikutty Dc Books “ശ്രീമതി കല്യാണിക്കുട്ടിയമ്മയുടെ കവിതകളിലൂടെ നടത്തിയ പര്യടനം അവരുടെ ദാർശനികാന്വേഷണ ത്വരയുടെ സ്വഭാവത്തെ അനാവരണം ചെയ്തു തരുന്നുണ്ട്. കവിത അവർക്ക് ഒരു വിനോദമല്ല, ഒരു സാധനയാണ്. സത്യാന്വേഷണത്തിനുള്ള മാറ്റമാണ് - അന്വേഷണത്തിന്റെ ആത്മാർത്ഥതയും സത്യസന്ധതയും മതി, ‘കണ്ടവരില്ലാ പാരിൽ, കണ്ടുവെന്നുരപ്പവർ കണ്ടവരല്ലാ’ എന്ന മട്ടിലുള്ള ലോകത്തിൽ ധന്യത നൽകാൻ-താൻ നേടിയ ധന്യത അവർ ഈ കവിതകളിലൂടെ നിങ്ങൾക്കു പങ്കുവെച്ചു തരുന്നു. ഈ പങ്കാളിത്തം നിങ്ങൾക്കും സംതൃപ്തികരമായിരിക്കും.” ആരു നീ, നാഗമാണിക്യം, ആഷാഢമോഹിനി, ശിശിരഗീതി, പുൽക്കൊടിയുടെ പാട്ട്, വരദാനം തുടങ്ങിയ 33 കവിതകൾ. അവതാരിക: ഡോ. എം. ലീലാവതി