Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Punnapra Vayalar Charithra Rekhakal : Bijuraj R K | പുന്നപ്ര വയലാര്‍ ചരിത്ര രേഖകള്‍ | Mathrubhumi Books
MRP ₹ 510.00 (Inclusive of all taxes)
₹ 450.00 12% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Bijuraj R K
  • Page :
    440
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359622514
  • Language :
    Malayalam
Description

നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ടു മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാന്‍ സി.പിയുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇത് ഒരു യുദ്ധംതന്നെയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ജനദ്രോഹത്തിനെതിരേയും. ആരെങ്കിലും ഭയന്നോടിയാല്‍ അടുത്തുള്ള സഖാക്കള്‍ അയാളുടെ കുതികാല്‍ വെട്ടണം. നമ്മുടെ അമ്മപെങ്ങന്മാരെ അപമാനിക്കുന്ന രാക്ഷസന്മാരെ വകവരുത്തുകതന്നെ വേണം. മരിക്കുന്നെങ്കില്‍ അന്തസ്സായി അഭിമാനത്തോടെ നമുക്കൊന്നിച്ച് മരിക്കാം. ലാല്‍സലാം സഖാക്കളേ… കേരളത്തിന്റെ പില്‍ക്കാല രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തെ ഏറെ സ്വാധീനിക്കുകയും വിപ്ലവോന്മുഖമായ പുത്തന്‍ചിന്തകള്‍ക്ക് ഊര്‍ജ്ജമാകുകയും ചെയ്ത, തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘പുന്നപ്ര-വയലാര്‍’ എന്ന ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം. തൊഴിലാളിമുന്നേറ്റങ്ങളുടെ പാഠപുസ്തകങ്ങളിലൊന്നായി കണക്കാക്കാവുന്ന പുന്നപ്ര-വയലാറിനെ പശ്ചാത്തലമാക്കി തിരുവിതാംകൂറിന്റെ ചരിത്രംകൂടി ആധികാരിക രേഖകളുടെ പിന്‍ബലത്തില്‍ പഠനവിധേയമാക്കുന്നു. ആധുനിക ചരിത്രരചനാമാനദണ്ഡങ്ങള്‍ പിന്തുടരുന്ന പുസ്തകത്തില്‍ അനുബന്ധമായി ഗ്രന്ഥകര്‍ത്താവ് കണ്ടെടുത്ത പുന്നപ്ര-വയലാറുമായി ബന്ധപ്പെട്ട അമൂല്യമായ നിരവധി രേഖകളും. ആര്‍.കെ. ബിജുരാജിന്റെ ഏറ്റവും പുതിയ ചരിത്രപഠനപുസ്തകം

Customer Reviews ( 0 )