ഉള്ളടക്കംകൊണ്ട് സ്ത്രീപക്ഷ കഥയെഴുത്തിൽ തലമുറ വിച്ഛേദം അടയാളപ്പെടുത്തിയ ജിസ് ജോസിന്റെ പുതിയ കഥാസമാഹാരം. സ്ത്രീകൾ ഒത്തുചേരുന്ന സ്വകാര്യയിടങ്ങളിൽ മാത്രം കേൾക്കാവുന്ന സ്ഫോടനാത്മകപ്രതിരോധങ്ങളാണ് ഇതിലെ ഓരോ കഥയുടെയും ഉഴുക്ക്. പുരുഷനെ ശത്രുവായി പ്രഖ്യാപിക്കാതെ ആൺകോയ്മയെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയെ സൂക്ഷ്മമായി പരിശോധിക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പെണ്ണെഴുത്തിന്റെ മാറുന്ന കാലത്തെ രേഖപ്പെടുത്തുന്നു.