മനുഷ്യന് അയ്യായിരം വര്‍ഷത്തെ ചരിത്രമുണ്ടെന്ന് നാം മേനിപറയുമ്പോഴും അഞ്ചാഴ്ചയോ അഞ്ചു മാസമോ അഞ്ചു വര്‍ഷമോകൊണ്ട് രചിക്കുന്നൊരു പുസ്തകത്തെയോ കലാരൂപത്തെയോ നമുക്ക് താങ്ങാനാവുന്നില്ലെങ്കില്‍ അതില്‍ എന്തോ പന്തികേടുണ്ട്. ആധുനികത ശാസ്ത്ര-സാങ്കേതിക പുരോഗതിയും വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും യുക്തിചിന്തയുമൊക്കെ പ്രദാനം ചെയ്‌തെങ്കിലും നമുക്ക് അര്‍ത്ഥവത്തായി ജീവിക്കാനാവുന്നില്ലെന്നതിന്റെ തെളിവാണിത്… വാക്കിനെയും എഴുത്തിനെയും നരകത്തെക്കാളേറെ ഭയന്ന ഭരണകര്‍ത്താക്കളുടെ കൈകളിലെ സെന്‍സര്‍ഷിപ്പ് കത്രികയും, മതഭ്രാന്തരുടെയും സദാചാരമേലാളന്മാരുടെയും വെറുപ്പിന്റെ തീപ്പന്തവും നിരോധനത്തിന്റെ വാള്‍ത്തലമൂര്‍ച്ചയുമെല്ലാം തരണംചെയ്തുള്ള പുസ്തകങ്ങളുടെ അനശ്വരസഞ്ചാരത്തെക്കുറിച്ചുള്ള പുസ്തകം. വായനയുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലും തുടങ്ങി ഭാവനയുടെ ഭാവിയിലേക്കു നീണ്ടുപോകുന്ന ചിന്തകള്‍. ജെ. പ്രഭാഷിന്റെ ലേഖനങ്ങളുടെ സമാഹാരം