അധികാരത്തിന്റെ നൃശംസതകൾക്കെതിരെ വിപരീതസ്വപ്നങ്ങളെ സൃഷ്ടിക്കുകയും ന്യൂനപക്ഷാത്മകമായ സാഹിത്യത്തിന്റെ നിർമ്മാണത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്ന സമകാല മലയാളനോവലിലെ ഏറ്റവും ഗാംഭീര്യമിയന്ന കൃതികളെ വികലനങ്ങൾക്കും വിമർശങ്ങൾക്കും വിധേയമാക്കുന്ന പുസ്തകം. നോവൽകൃതിയിൽനിന്നും വിപ്ലവകരമായ ഭാവശക്തിസ്രോതസ്സുകളെ കത്തെുന്ന വായനകൾ. സമകാല മലയാളനോവലിന്റെ ശ്രേഷ്ഠതരമായ സാന്നിദ്ധ്യത്തെ സ്വതന്ത്രമായ കാഴ്ചപ്പാടോടെ വി. വിജയകുമാർ പഠനവിധേയമാക്കുന്നു.