Rajalakshmiyude Kathakal By Rajalakshmi Current Books ബാഹ്യജീവിതത്തോട് കലഹിച്ച് നിണപ്പാടുകളോടെ ഭാഷ യിലേക്ക് കുതറിവീണ കഥകളാണ് ഈ പുസ്തകത്തിൽ. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിലെ ഓരോ കഥ യും വായനക്കാരിൽ വികാരാവേഗമുണ്ടാക്കും. എഴുത്തും ജീവിതവും അഭിന്നമായിരുന്നു ഈ കഥാകാരിക്ക്. ഏകാ ന്തതയാണ് ഈ കഥകളുടെ ആന്തരശ്രുതി. ജീവിതം ഏകാ ന്തരാക്കിയവരും ഏകാന്തതയെ സ്വയം വരിച്ചവരും പോക്കുവെയിലിനോടൊപ്പം മങ്ങിയകലുന്ന കാല്പാടു കളവശേഷിപ്പിച്ച് തോറ്റുമടങ്ങിയവരും ഈ കഥകൾക്ക് ഇരുണ്ട ഒരു കാലത്തിൻ്റെ രാഷ്ട്രീയമാനം നല്കുന്നുണ്ട്