പുന്നപ്ര വയലാറിൻ്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ. മാർക്‌സിസം ഏറ്റവും മികച്ച പ്രായോഗിക പ്രത്യയശാസ്ത്രമാണെന്നും ഇന്നും നമ്മുടെ കാലഘട്ടത്തിന്റെ തത്വചിന്തയാണെന്നുമുള്ള വിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോഴും സംഘടനയുടെ അപചയത്തെ നോവലിസ്റ്റ് വിമർശിക്കുന്നു. 'ബൂർഷ്വാ ജനാധിപത്യത്തിൻ്റെ നേട്ടങ്ങളിൽ ഭ്രമിച്ച് പ്രസ്ഥാനത്തെ വലതുപക്ഷ അവസരവാദികളുടെ അമ്മാനച്ചെപ്പാക്കിമാറ്റിയ നേതൃത്വത്തെ എതിർത്തുകൊണ്ട് സ്വാതന്ത്യ്രത്തെ മുറുകെപ്പിടിക്കുന്ന സഖാക്കളാണ് ഇതിലെ കഥാപാത്രങ്ങൾ. രാഷ്ട്രീയ മൂല്യത്തകർച്ചയുടെ വിമർശനാത്മകമായ ആഖ്യാനമാകുന്നു രക്‌തപുഷ്‌പാഞ്ജലി.