Rakthasakshi Liju Narangapurath Mankind Publication പ്രണയം എല്ലായ്‌പ്പോഴും ഹ്യദയദ്വയത്തിൻ്റെ അനുഭൂതി മാത്രമായിരിക്കണമെന്നില്ല. ചിലപ്പോൾ അതൊരു കാലഘട്ടത്തിൻ്റെ വേദനയും ഓർമ്മകളും ചുമക്കുന്ന അനുഭവവുമാണ്. തൊണ്ണൂറുകളിലെ കലുഷിതമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ അക്രമങ്ങളും കൊലപാതകങ്ങളും ഭീതി വിതച്ച കാലത്ത് രണ്ട് കൗമാരങ്ങൾ പങ്കുവെച്ച അനുരാഗത്തിൻ്റെ കഥയാണ് ഇതിലെ ഇതിവൃത്തം. അക്രമവും ഭീതിയും മനുഷ്യ ബന്ധങ്ങളെ എങ്ങനെ മുറിവേൽപ്പിക്കുന്നു. പ്രണയം ആ മുറിവുകൾക്കിടയിലൂടെ എങ്ങനെ വഴി തേടുന്നു - അതിന്റെ സൂക്ഷ്മവും തീവ്രവുമായ ആവിഷ്കാരമാണ് ഈ കൃതി. സഹനത്തിൻ്റെ നിശബ്ദതയും അസഹിഷ്ണുതയുടെ ഉന്മാദവും ഏറ്റുമുട്ടിയ ഒരു നാടിൻ്റെ ആത്മകഥ.