രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനചരിത്രം ഗ്രന്ഥപരമ്പരയായി പ്രസിദ്ധീകരിക്കുകയാണ്. അതിലെ ഒന്നാം ഭാഗമാണ് ഈ പുസ്‌തകം, 1942 ൽ കേരളത്തിൽ സംഘപ്രവർത്തനം ആരംഭിച്ചതു മുതൽ സംഘടനാവ്യവസ്ഥ അനുസരിച്ച് കേരളപ്രാന്തം രൂപീകൃതമായ 1964 വരെയുള്ള ചരിത്രം. പ്രവർത്തനവികാസത്തിന്റെയും വ്യാപനത്തിന്റെയും സമാജപരിവർത്തനത്തിന്റെയും വസ്തുതാപരമായ വിവരണങ്ങളിലൂടെയാണ് ഈ ചരിത്രം കടന്നുപോകുന്നത്. സംഘപ്രയാണത്തിൻ്റെ തുടക്കംമുതലുള്ള എല്ലാ ഘടകങ്ങളുടെയും വിശദാംശങ്ങൾ. ത്യാഗപൂർണമായ പ്രവർത്തനത്തിന്റെയും അവിസ്മരണീയമായ സംഭവങ്ങളുടെയും നാൾവഴികൾ