അനാഥത്വത്തിന്റെ കയ്പുനീരില്‍നിന്ന് ടാറ്റാ കുടുംബത്തിന്റെ സൗഭാഗ്യങ്ങളിലേക്കെത്തിയ നവല്‍ ടാറ്റയുടെ മകന്‍ പിന്നീട് ടാറ്റാ കുടുംബത്തിന്റെ അമരത്തെത്തിയ കഥ. ലോകത്തിലെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുകളിലൊന്നായ ടാറ്റാ ഗ്രൂപ്പിന്റെ തലവനായിട്ടും അതിസമ്പന്നരുടെയോ ധനാഢ്യരുടെയോ പട്ടികയില്‍ ഒരിക്കല്‍പ്പോലും ഇടംപിടിച്ചിട്ടില്ലാത്ത വ്യവസായപ്രമുഖന്റെ കഥ. രത്തന്‍ ടാറ്റ എന്ന വ്യവസായമേധാവിയുടെ, ഇന്ത്യക്കാരന്റെ, മനുഷ്യസ്‌നേഹിയുടെ, മൃഗസ്‌നേഹിയുടെ ജീവിതകഥ. രത്തന്‍ ടാറ്റയുടെ മലയാളത്തിലെ ആദ്യ സമഗ്രജീവചരിത്രം