മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനമായൊരു ഭാഗമാണ് രതി. കാമം എല്ലാ ജീവികളിലുമുള്ള അടിസ്ഥാന ചോദനയാണെങ്കിലും പുനരുത്പാദനം എന്ന കർത്തവ്യത്തിനപ്പുറം രതിയെ വളർത്തിയെടുത്തവരാണ് മനുഷ്യർ. അതിനാൽത്തന്നെ മറ്റു ജീവികളിൽനിന്ന് വ്യത്യസ്തമായ ഒന്നാണ് മനുഷ്യന് കാമം. ലൈംഗികതയെക്കുറിച്ച് വിദ്യാർത്ഥികൾമുതൽ മുതിർന്നവർവരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടലൈംഗിക ശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങൾ ഇതിൽ ലളിതമായി വിവരിച്ചിരിക്കുന്നു.