ചുട്ടുപൊള്ളുന്ന വിചിത്രജീവിതങ്ങളുടെ നീറിപ്പിടച്ചിലും കയ്പും വിരക്തിയും നിസ്സഹായതയും നിറച്ച് കഥ പറയുകയാണ് ജിസ ജോസ്. ഒരുവൾക്കുള്ളിൽനിന്ന് ഒരുപാട് അപരിചിതർ ഇറങ്ങിനടക്കുന്നപോലെ! മനസ്സുകളുടെ നിഗൂഢതകളിലേക്ക് സൂക്ഷ്മദർശിനി തിരിക്കുന്ന എഴുത്തുകാരി, മരവിച്ച തടാകംപോലെ ഉറഞ്ഞുപോയ മനുഷ്യരെ കാണിച്ചുതരുന്നു. മുറ്റിയ ആകാംക്ഷയോടെ, ഭയപ്പാടോടെ, നിങ്ങളും കോടമൂടിയ കഥയുടെ മല കയറും, കൂടെയുള്ളത് കൊലയാളിയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. കരുത്തുറ്റ ആഖ്യാനത്തിലും ഭാഷയിലും പെൺനോട്ടങ്ങളിലും വ്യതിരിക്തമായ പതിനൊന്നു കഥകൾ.