പല കാലങ്ങളിലൂടെയും പല ഭാവങ്ങളിലൂടെയുമുള്ള പ്രണയ യാത്രകൾ - വായനക്കാർക്കായി ഒരു സ്പെഷ്യൽ കോംമ്പോ!❤️ പ്രണയവും വിരഹവും പ്രണയത്തിലെ ആകസ്മികതകളും പ്രമേയമായി വരുന്ന അഞ്ച് പുസ്തകങ്ങൾ 📚 💕സ്വന്തം മേൽവിലാസവും ഭൂതകാലവും ഉപേക്ഷിച്ച്, ജീവിതത്തിൽ പുതിയൊരു തണലും അർത്ഥവും തേടി കുടകിലെ മലഞ്ചെരുവിലേക്ക് പലായനം ചെയ്‌ത അമൃതലത എന്ന സ്ത്രീയുടെ ആത്മസംഘർഷങ്ങളുടെയും അതിജീവനത്തിന്റെയും കഥ. ഉമൈ മുഹമ്മദിന്റെ "നിഴൽ നിറങ്ങൾ" 💕ഒരു കോളേജ് കാലത്തെ ഓരോ നിമിഷവും ചേർത്തുവച്ച ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളുള്ള ഒരു ക്യാമ്പസ് നേർച്ചിത്രം. വിമീഷ് മണിയൂരിന്റെ "സ്കൂൾ ഓഫ് മൊഹബത്ത്" 💕പഠിച്ചിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരിക്കലെങ്കിലും തിരികെ നടക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക്, വല്ലപ്പോഴുമെങ്കിലും വാട്സ്ഗ്രൂപ്പിലൂടെയെങ്കിലും ആ സൗഹൃദങ്ങളെ ചേർത്തുപിടിക്കുന്നവർക്ക്, ഒരു നനുത്ത നൊമ്പരമായി, പ്രണയമായി, പ്രതീക്ഷയായി ആ ഓർമ്മകൾ സൂക്ഷിക്കുന്നവർക്ക് നെഞ്ചോടു ചേർക്കാവുന്ന ഒരു ക്യാമ്പസ് പ്രണയ നോവൽ. മനോജ് ഭാരതിയുടെ "നാലു പ്രണയ വർഷങ്ങൾ" 💕സാമൂഹ്യജീവിതത്തിന്റെ വ്യവസ്ഥിതികൾക്കപ്പുറംനിന്ന് പ്രണയിച്ചവരുടെയും പറിച്ചെറിയാനാകാത്ത മനുഷ്യബന്ധങ്ങളുടെയും കഥ. വരുൺ അരോളിയുടെ "നൊസ്റ്റാൾജിയ ബോക്സ് " 💕നടന്നുതീർത്ത വഴികളിലെ വേദനകൾ മറന്ന്... പിച്ചവച്ചു നടന്ന മണ്ണിൻ്റെ ആർദ്രതയിലേക്ക്... ലാങ്കി മരത്തിൻ്റെ ചുവട്ടിലെ നനുത്ത തണുപ്പിലേക്ക് തിരികെ നടക്കുന്ന പെൺകുട്ടിയുടെ കഥ. ധനീഷ് അനന്തന്റെ "അഗ്രഹാരത്തിലെ അരിപ്രാവുകൾ'