Roohi Mounathinte Vakkukal | റൂഹി മൌനത്തിന്റെ വാക്കുകൾ | Mankind Publication നീ അഗാധമായി സ്നേഹിക്കപ്പെട്ടു എന്ന നിറവിലാണ് നിന്നിലെ വാഴ്വും, നിന്നിലെ സംഗീതവും നിന്റെ സ്വപ്നങ്ങളും പിറക്കുന്നത്. നീ എനിക്ക് അജ്ഞാതനല്ല എന്ന് ഉള്ളിൽ ഇരുന്നാരോ പറയുന്നു. വാക്കുകളോടുള്ള പ്രണയവും മൗനവുമാണ് റൂഹി. വാക്കുകളിൽ നിലാവ് പെയ്യുന്നു, ഹൃദയത്തിൻ്റെ അനാഥ തന്ത്രികളിൽ മേഘമൽഹാറിൻ്റെ കറുത്ത ഈണം. റൂഹി ഹൃദയത്തിലേക്കുള്ള വാതിലാകുന്നു. ആത്മബോധത്തിലേക്ക് നിശബ്ദമായി നടന്നുപോകാനുള്ള സംഗീതമാകുന്നു.