രുചിനിർവാണ. ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം കേരളീയ വിഭവങ്ങളുടെ പെരുമ ലോകമെങ്ങും വിളമ്പിയ ഷെഫ് സുരേഷ് പിള്ള ബാല്യകാലം തൊട്ടുള്ള ൊർമകളിലേക്കു വായനക്കാരെ കൂടെക്കൂട്ടുന്നു. ഭക്ഷണത്തെക്കുറിച്ചു രുചിയുള്ള കഥകൾ ധാരാളം കേട്ടാണു വളർന്നത്. എങ്കിലും ബാല്യത്തിനു നിറവും മണവും രുചിയും കുറവായിരുന്നു. അവഗണനയുടെ കയ്പിൽ ജീവിതകഥയുടെ തുടക്കം. പിന്നീട് മധുരമുള്ള നേട്ടങ്ങളിലേക്ക് വിസ്മയകരമായ വളർച്ച. ഇന്ന് സമൂഹമാധ്യമങ്ങളിൽ 20 ലക്ഷം 'പിന്തുടർച്ചക്കാരു'ള്ള ഷെഫ് പിള്ളയ്ക്ക് അന്നും ഇന്നും അടുക്കള തന്നെ ഊർജം അടങ്ങാത്ത അഭിനിവേശം.