Rudraksharam N.S.Sumesh Krishnan Dc Books രുദ്രാക്ഷരത്തിലെ കവിതകൾ കാലരാശിയെയും സ്ഥലരാശിയെയും മനുഷ്യബന്ധങ്ങളെയും കവിതയുടെ ഭാഗമാക്കുന്നു. പ്രകൃതിയുടെ സങ്കടങ്ങളെയും മനുഷ്യാവസ്ഥയുടെ പരിണാമ വിധങ്ങളെയും ഉറ്റുനോക്കുന്നു. കാരുണ്യത്തിന്റെ കണ്ണ് കവിയെ വിഷാദമഗ്‌നനാക്കുന്നു. രോഷത്തിന്റെ വാക്ക് കവിയിൽ പ്രതികരണശേഷി നിറയ്ക്കുന്നു. അങ്ങനെ സ്വാഭാവികമായി കവിത ഒഴുകിവരുന്നു. ആ ഒഴുക്കിന് താളം അനിവാര്യമാകുന്നു. പ്രഥമ ഒ.എൻ.വി. യുവസാഹിത്യപുരസ്‌കാരം, വൈലോപ്പിള്ളി കവിതാപുരസ്‌കാരം, കുമാരകവിപുരസ്‌കാരം, ഭാരതീയഭാഷാപരിഷത്ത് (കൽക്കത്ത) പുരസ്‌കാരം എന്നിവ ലഭിച്ച കാവ്യസമാഹരത്തിന്റെ പുതിയ പതിപ്പ്. അവതാരിക: പി.കെ. രാജശേഖരൻ, പഠനം: ഡോ. അജയപുരം ജോതിഷ്‌കുമാർ