Sabdatharavali - New edition സൂക്ഷ്മമായും സമഗ്രമായും പരിഷ്‌കരിച്ച പതിപ്പ്. നിലവിലുള്ള ശബ്ദതാരാവലിയെക്കാള്‍ 50 ശതമാനത്തിലധികം ഉള്ളടക്കത്തില്‍ വര്‍ദ്ധന. 5 ലക്ഷത്തോളം വാക്കുകള്‍, അനായാസേന അര്‍ത്ഥം ഗ്രഹിക്കത്തക്ക രീതിയില്‍ കാലോചിതമായി പരിഷ്‌കരിച്ച് കൂടുതല്‍ വാക്കുകള്‍ ഉള്‍ക്കൊള്ളിക്കുകയും ഭാഷാപ്രയോഗസാധുതയ്ക്കായി പ്രധാന ഉദ്ധരണികള്‍ ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. നിയമം, ശാസ്ത്രം, ഭരണഘടന, മാധ്യമം, ഫോക്‌ലോര്‍, വൈദ്യം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഓഹരിവിപണി തുടങ്ങിയ സമസ്ത മേഖലകളിലെയും നൂതനപദങ്ങള്‍. ശബ്ദാടിസ്ഥാനത്തിലുള്ള പദനിഷ്പത്തിയും പദവിഭജനവും. അപശ്ബദനിഘണ്ടു, വിപരീതപദനിഘണ്ടു, ലഘുപുരാണനിഘണ്ടു, തിസോറസ്, ജ്യോതിഷപദാവലി, സംഖ്യാശബ്ദകോശം, ഭരണ ഭാഷാപദാവലി, പര്യായകോശം എന്നിവ അനുന്ധമായി. ഭാഷാപണ്ഡിതന്മാരും ലക്‌സിക്കോഗ്രഫിവിദഗ്ദ്ധരും ദ്രാവിഡഭാഷാ ഗവേഷകരും വിദഗ്ദ്ധ എഡിറ്റോറിയല്‍ ടീമും വര്‍ഷങ്ങളോളം ചെലവഴിച്ച് തയ്യാറാക്കിയ സൂക്ഷ്മവും സമഗ്രവുമായ നിഘണ്ടു. ഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്ക് ആത്മവിശ്വാസം നല്കുന്നതും പൂര്‍ണ്ണമായി ആശ്രയിക്കാവുന്നതുമായ നിഘണ്ടു.