ഒരേ പദവിയിലിരുന്ന് സൈന്യത്തിൽനിന്ന് ഒരേകാലത്ത് റിട്ടയർ ചെയ്ത മാത്യൂസ്, ശിവൻ, കുലാസ്, അസീസ്, ജോസഫ് എന്നീ അഞ്ചു സുഹൃത്തുക്കളുടെ കഥ പറയുന്ന നോവലാണ് ശൈത്യസ്ഥലികൾ. വിശ്രമജീവിതത്തിന്റെ നിർവികാരമായ വർത്തമാനകാലത്തിൽനിന്ന് ഓർമ്മകളി ലേക്കുള്ള സഞ്ചാരത്തിൽ അവരുടെ സൗഹൃദവും പ്രണയവും ജോൺ സാമുവൽ എഴുതുമ്പോൾ സ്ഥിരം സൈനികകഥകളിൽ നിന്ന് നോവലിന് പുതിയൊരു ഭാവുകത്വവും പശ്ചാത്തലവും കൈവരുന്നു. പ്രണയത്തിന്റെ സുഗന്ധം, വേർപിരിയലിന്റെ വേവ്, സ്ത്രീ-പുരുഷബന്ധങ്ങളിലെ നിരർത്ഥകത തുടങ്ങിയവയെല്ലാം തീർത്തും വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ അടയാളപ്പെടുത്തുകയാണ് ശൈത്യസ്ഥലികൾ