Samkhya Jyothisham | സംഖ്യാ ജ്യോതിഷം |H&C Books ജനനതീയതിയും നാമധേയത്തിൻ്റെ പരൽസംഖ്യയും അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെയും ഭാവിഫലങ്ങളുടെയും നിർണയത്തിനു സഹായിക്കുന്ന, സംഖ്യകളുടെ ശാസ്ത്രമാണ് സംഖ്യാജ്യോതിഷം. 'ഒന്ന്' പരൽസംഖ്യയായിട്ടുള്ളവർ സ്വതന്ത്രരും ധൈര്യശാലികളും വ്യക്തിമഹത്വമുള്ളവരുമെങ്കിൽ, 'നൂറ്,' പ്രശസ്‌തരും പണ്ഡിതരും പൊതുകാര്യപ്രസക്തരുമായിരിക്കുമെന്നാണ് ശാസ്ത്രമതം. അവനവൻ്റെയും അന്യന്റെയും ഇപ്രകാരമുള്ള വ്യക്തിസവിശേഷതകളുടെ കാണാപ്പുറങ്ങളിലേക്ക് ഈ ജ്യോതിഷശാഖ നിങ്ങളെ നയിക്കുന്നു; ഭാവിഫലപ്രവചനത്തിന് ഹസ്തരേഖാശാസ്ത്രംപോലെത്തന്നെ ഉപകരിക്കുന്നു. പരൽസംഖ്യാഫലങ്ങൾ, ദിവസ/വാരഫലങ്ങൾ, ഭാഗ്യദായക വാരങ്ങൾ/മാസങ്ങൾ, ഭാഗ്യസംഖ്യകൾ, ഐശ്വര്യദായകമായ നിറങ്ങൾ, നാമാക്ഷരഫലം തുടങ്ങി, ഭൂതഭാവിവർത്തമാന ങ്ങളെക്കുറിച്ച് നിങ്ങളുടെ അക്കങ്ങൾ പറയുന്നതെല്ലാം ഈ ആധികാരികഗ്രന്ഥത്തിൽ ഉള്ളടങ്ങിയിരിക്കുന്നു.