സംരംഭകര്‍ക്ക് അറിവ് പകരുക ഒരു തപസ്യയാണ്. കേരളത്തിന്റെ ബിസിനസ് സാഹിത്യ മണ്ഡലത്തില്‍ അധികം എഴുത്തുകാരില്ല. സംരംഭകര്‍ക്കായി തനതായ മലയാളം പുസ്തകങ്ങള്‍ വിരളമാണ്. സംരംഭകരെ പ്രചോദിപ്പിക്കുവാന്‍, വഴികാട്ടുവാന്‍, അറിവിന്റെ അനന്തമായ ആകാശത്തിലേക്ക് പറന്നുയരാനുള്ള ചിറകുകള്‍ നല്കുവാന്‍ ഡോ. കെ.പി. നജീമുദ്ദീന്‍ കാണിക്കുന്ന ഉത്സാഹവും ആര്‍ജ്ജവത്വവും എന്നെ ആഹ്ളാദിപ്പിക്കുന്നു. പ്രത്യാശ തുളുമ്പുന്ന ഭാവിയിലേക്കാണ് ഈ പുസ്തകം വാതില്‍ തുറന്നിടുന്നത്.” – ഡോ. സുധീര്‍ ബാബു