ഡോ.എസ്. വെങ്കടസുബ്രഹ്മണ്യയ്യർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആദ്യ സംഗീതശാസ്ത്രഗ്രന്ഥമായ സംഗീതശാസ്ത്ര പ്രവേശികയുടെ പുതിയ പതിപ്പ്. സംഗീതത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ച് സാമാന്യമായ അറിവു നൽകുന്ന ഈ വിശിഷ്ടമായ പുസ്തകം സംഗീത കലാനിധി ശെമ്മങ്കുടി ശ്രീനിവാസയ്യരുടെ നിർദേശപ്രകാരമാണ് തയാറാക്കിയിട്ടുള്ളത്. സ്വരം,രാഗം,താളം,ഗാനം,വാദ്യം,ചരിത്രം തുടങ്ങി ആറധ്യായങ്ങളിലായി സംഗീതശാസ്ത്രത്തെ സംബന്ധിച്ച മുഖ്യകാര്യങ്ങൾ പ്രതിപാദിച്ചിട്ടുള്ളതിനു പുറമേ കേരള സംഗീതം, പാശ്ചാത്യ സംഗീതം, ധ്വനിശാസ്ത്രം എന്നീവ അനുബന്ധമായും നൽകിയിട്ടുണ്ട്.