ഭാരതീയതത്ത്വചിന്തയിൽ ആകൃഷ്ടനായി 1930-ൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ സ്‌കോട്ട് ലൻഡിൽനിന്ന് ഇന്ത്യയിലെത്തി നാരായണഗുരു പരമ്പരയുടെ ഭാഗമായ സംന്യാസിയാണ് സ്വാമി ജോൺ സ്പിയേഴ്‌സ്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവിൽനിന്നാണ് ജോൺ സംന്യാസദീക്ഷ സ്വീകരിച്ചത്. ഗുരുദർശനങ്ങളെ ലോകമെങ്ങുമെത്തിക്കാനായി ജീവിച്ച അദ്ദേഹത്തിന്റെ ജീവചരിത്രമാണ് ഈ പുസ്തകം. ജോണിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ വാല്യൂസ് മാസികയിലെ എഡിറ്റോറിയലുകളും നിത്യചൈതന്യയതി, മുനി നാരായണപ്രസാദ് തുടങ്ങിയ സഹപ്രവർത്തകരുടെ ഓർമ്മകളും ഈ ജീവചരിത്രത്തെ വിശിഷ്ടമാക്കുന്നു.