Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sargonmadham : Jeevan Job Thomas സർഗോന്മാദം | Dc Books
MRP ₹ 270.00 (Inclusive of all taxes)
₹ 256.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jeevan Job Thomas
  • Page :
    236
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354322686
  • Language :
    Malayalam
Description

Sargonmadham Jeevan Job Thomas Dc Books നിത്യജീവിതമുണ്ടാക്കുന്ന അനേകം അടിമവ്യവസ്ഥകളുടെ തടവറയിൽ അകപ്പെട്ട മനുഷ്യൻ പൂർണ്ണതയെ തിരയുന്നതിന്റെ ചരിത്രമാണ് സർഗോന്മാദം. മനുഷ്യൻ ഒരു പൂർണ്ണ ജീവിയാകുന്നത് ഭാവനയുടെയും യുക്തിയുടെയും അടിസ്ഥാന പ്രേരണകളെ തുല്യപ്രാധാന്യത്തോടെ ജീവിതത്തിലേക്ക് കൂട്ടിയിണക്കുമ്പോഴാണ് എന്ന തത്ത്വചിന്തയെ സൂക്ഷ്മവും സമഗ്രവുമായി പഠനവിധേയമാക്കുകയാണ് ഇവിടെ. കുട്ടിക്കാലത്തെ സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ സാമ്പത്തിക സമ്മർദ്ദങ്ങളിലൂടെ അടിമത്തത്തിന്റെ തടവറകളിലേക്ക് മനുഷ്യർ തളയ്ക്കപ്പെടുന്നതിൽ തുടങ്ങി സർഗാത്മകതയുടെ അനന്ത സാധ്യതകൾകൊണ്ട് ആ തടവറകളെ ഭേദിക്കുന്നതിന്റെ വഴികളെ കണ്ടെത്തുന്നതിലേക്ക് അത് സഞ്ചരിക്കുന്നു. സർഗാത്മകതയുടെ പൂർണ്ണതകൊണ്ട് അനശ്വരരായ ലിയനാർഡോ ഡാവിഞ്ചി, അൽഹസൻ അൽ ഹാഷം, ഗെയ്‌ഥേ, ആൽബർട്ട് ഐൻസ്‌റ്റൈൻ, ജോർജ് മെലിയസ്, ജെയിംസ് കാമറൂൺ തുടങ്ങിയ പ്രതിഭകളുടെ ജീവിതത്തെ പഠനവിധേയമാക്കിക്കൊണ്ട് മസ്തിഷ്‌കത്തിന്റെ ഏറ്റവും സൂക്ഷ്മതലങ്ങളിൽനിന്നും സർഗാത്മകതയുടെ സാധ്യതകൾ എങ്ങനെയാണ് ഉരുവം കൊള്ളുന്നത് എന്ന് കണ്ടെത്തുന്നു. ഭാവനയുടെയും കഥയുടെയും ചിത്രകലയുടെയും ആധുനികശാസ്ത്രാന്വേഷണങ്ങളുടെയും വൈകാരികാനുഭവങ്ങളെ കോർത്തിണക്കിക്കൊണ്ട് സർഗാത്മകജീവിതത്തിന്റെ പുതിയ സ്വതന്ത്ര റിപ്പബ്ലിക്കിലേക്കുള്ള ഒരു മാനിഫെസ്റ്റോ നിർമ്മിക്കുകയാണ് സർഗോന്മാദത്തിലൂടെ ജീവൻ ജോബ് തോമസ്.

Customer Reviews ( 0 )