അർജുനന് എത്ര പേരുകളുണ്ട്? യമദേവന് ശാപം കിട്ടാൻ കാരണമെന്തായിരുന്നു? ഒരു കൊച്ചു കീരി യുധിഷ്‌ഠിരനെ പഠിപ്പിച്ച പാഠമെന്തായിരുന്നു? ദൈവങ്ങളെപ്പോലും പക്ഷം പിടിയ്ക്കാൻ പ്രേരിപ്പിച്ച കുരുക്ഷേത്രയുദ്ധം ഒരുപക്ഷേ എല്ലാവർക്കും സുപരിചിതമാ യിരിയ്ക്കാം. പക്ഷേ മഹാഭാരതത്തിന് വിവിധങ്ങളായ നിറച്ചാർത്തുകൾ നൽകിയ, യുദ്ധത്തിന് മുൻപും പിൻപും യുദ്ധകാലത്തും ഉണ്ടായ എണ്ണമറ്റ കഥകളുണ്ട്. ആദരണീയ എഴുത്തുകാരിയായ സുധാമൂർത്തി ഇന്ത്യയുടെ മഹത്തായ ഈ ഇതിഹാസകാവ്യത്തെ പുനരാഖ്യാനം ചെയ്യുന്നു; പരക്കെ അറിയപ്പെടാത്തതും അസാധാരണവുമായ ഈ കഥകളിലൂടെ. ഓരോ കഥകളും നിങ്ങളിൽ അത്ഭുതവും വിസ്‌മയാഹ്ലാദങ്ങളും നിറയ്ക്കും എന്നതുറപ്പ്.