Sathasloki Sree Sankaracharya Dc Books ശ്രീ ശങ്കരാചാര്യർ രചിച്ച വേദാന്തപഠനഗ്രന്ഥം.അദ്വെെതവേദാന്തത്തിൻെറ സാരസമ്പുഷ്ടമായ തത്ത്വചിന്തകൾ ലളിതവും യുക്തിസഹവുമായി ഈ ഗ്രന്ഥത്തിലെ നൂറുശ്ലോകങ്ങളിലായി അടങ്ങിയിരിക്കുന്നു. അദ്വൈത വേദാന്തം (ജീവാത്മാവും പരമാത്മാവും ഒന്നാണ്)സാധാരക്കാരിൽ എത്തിക്കുക എന്നതാണ് ഈ ഗ്രന്ഥത്തിൻെറ പ്രധാനലക്ഷ്യം: മനുഷ്യന് ഭൗതിക ബന്ധനങ്ങളിൽ നിന്ന് മോചനം (മുക്തി) നൽകി ആത്മജ്ഞാനം പകരുക.പ്രധാന വിഷയം: മനുഷ്യശരീരവും ഈ പ്രപഞ്ചവും മായയോ മിഥ്യയോ ആണെന്നും, ശാശ്വതമായ ഏക സത്യം ബ്രഹ്മം മാത്രമാണെന്നും തെളിയിക്കുക. അത്യന്തം ലളിതമായ ഉദാഹരണങ്ങളിലൂടെ ഉപനിഷദ് തത്ത്വങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ ഈ കൃതിക്ക് സാധിക്കുന്നു.