Sathyamayum Lokame T.P.Vinod Dc Books ചുറ്റുമുള്ള സർവ്വസാധാരണമായ കാഴ്ചകളിൽ പൊടുന്നനെയുണ്ടാകുന്ന വെളിപാടായി വിനോദിന്റെ എഴുതൽ രൂപാന്തരം പ്രാപിക്കുന്നു. ഈ പട്ടണത്തിന്റെ ബസ് സ്റ്റോപ്പുകളിൽ, ചായക്കടകളിൽ, ഷോപ്പിങ് മാളുകളിൽ -എല്ലായിടത്തും-അയാൾ കവിത കണ്ടെത്തുന്നു. ചിരപരിചിതമായ നിർവ്വചനങ്ങളിൽനിന്നും ആശയങ്ങളെ സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ് വിനോദിന് എഴുത്ത്. വസ്തുക്കളിൽനിന്നും വേർപെടുന്നതോടെ വാക്കുകൾ കാത്തുസൂക്ഷിക്കുന്ന ഒരു നിശ്ശബ്ദത ഈ കവിതകളിലുണ്ട്. എന്റെ ദൈനംദിന ജീവിതാവസ്ഥകളെ നിത്യനൂതനമാക്കുന്ന ഭാവനയുടെ രസവാദവിദ്യ എപ്രകാരമോ അയാളുടെ പാചകക്കൂട്ടിലുണ്ട്. ഉഴുന്നുവടയും ജീവിതവും, അകലങ്ങളുടെ കവിതകൾ, ആവിഷ്‌കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ..., കുഴിമടി, ഗസൽ നെയ്യുന്നു, ദിശകളിൽ തുടങ്ങിയ 51 കവിതകൾ.