നൂറ്റാണ്ടുകളായി ഭാരതീയര്‍ സ്ത്രീജീവിതത്തിന്റെ മഹനീയ മാതൃകകളായി മനസ്സിലേറ്റുന്ന കഥാപാത്രങ്ങളാണ് വാല്മീകിയുടെയും വ്യാസന്റെയും രാമായണ-ഭാരത ഇതിഹാസങ്ങളിലെ സീതയും കുന്തിയും ദ്രൗപദിയും ഊര്‍മ്മിളയും സത്യവതിയുമെല്ലാം. സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഈ കഥാപാത്രങ്ങള്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ദൈനംദിനജീവിതത്തിന് മികച്ച മാര്‍ഗ്ഗരേഖകള്‍ സൃഷ്ടിക്കുന്നു. ഈ അനശ്വര സ്ത്രീകഥാപാത്രങ്ങളുടെ ജീവിതകഥകളുടെ പ്രൗഢോജ്വലമായ പുനരാഖ്യാനം.