ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികതയെപ്പറ്റിയുള്ള നവീന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന പുസ്തകം. ലൈംഗികത ആനന്ദിക്കാനും ആസ്വദിക്കാനുമുള്ളതാണെന്നുളള ചിന്ത പകരുന്നതോടൊപ്പം ലൈംഗികതയെ തുറന്ന മനസോടെ പരമ്പരാഗത രീതികൾക്കപ്പുറം എപ്രകാരം സമീപിക്കാമെന്നും ഈ പുസ്തകം തുറന്നുകാട്ടുന്നു. സ്വന്തം പങ്കാളിയുമായി തുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യകത, പരസ്പരബഹുമാനവും വിശ്വാസവും, പരസ്പര സമ്മതം എന്നിവയാണ് ലൈംഗികതയുടെ അടിത്തറയെന്നുമുളള കാഴ്ചപ്പാടുകളോടൊപ്പം സ്വവർഗ്ഗ രതി, തന്ത്ര സെക്സ്, വിവാഹ പൂർവ്വ ലൈംഗികത, പ്രായമായവരുടെ ലൈംഗിക ആവശ്യങ്ങൾ, ഭിന്നശേഷിക്കാരുടെ ലൈംഗികത, ലൈംഗിക രോഗങ്ങൾ, പോണോഗ്രഫി തുടങ്ങി സമകാലിക മലയാളി ലൈംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്തു കൂടിയാണ് ഈ ഗ്രന്ഥം. ലൈംഗികതയുടെ മനോഹാരിതയെ, അതിന്റെ അനന്തസാധ്യതകളെ ആധികാരികമായി അവതരിപ്പിക്കുന്ന ഈ ലൈംഗിക വിജ്ഞാന ഗ്രന്ഥം സങ്കോചമില്ലാതെ മലയാളികൾ ലൈംഗികതയെ പറ്റി സംസാരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാണ്.