Shyamika By Anoop Paramban Mankind Publication കൗമാരനാളിൽത്തന്നെ ഉള്ളിലുറങ്ങുന്ന പെൺമനസ്സിനെ തിരിച്ചറിഞ്ഞതിൻ്റെ പേരിൽ, സമൂഹത്തിൻ്റെ പരിഹാസങ്ങളും ക്രൂരതയും മാത്രം ഏറ്റുവാങ്ങേണ്ടിവന്ന ശ്യാം എന്ന ശ്യാമികയുടെ കഥ. ഏതെങ്കിലും ഒരു ലോഡ്ജ് മുറിയിലോ, പൊന്തക്കാട്ടിലോ, റെയിൽവേ ട്രാക്കിലോ തൻ്റെ ജീവിതം ഒടുങ്ങേണ്ടിവരുമെന്ന് ഉറപ്പിച്ച്, നാളെയുടെ പ്രത്യാശപോലുമില്ലാതെ ജീവിച്ചുതീർത്ത ശ്യാമികയുടെ ജീവിതത്തിലേക്ക്, ഒരു രാത്രി തികച്ചും അവിചാരിതമായി ശരൺ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നു. അവിടെനിന്നു തുടങ്ങുന്ന അവരുടെ അപൂർവമായ സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും അതിജീവനത്തിൻ്റെയും നോവൽ. മനുഷ്യനെ മനുഷ്യനായി കാണാൻ മറന്നുപോയ ഒരു സമൂഹത്തോടുള്ള നിശബ്ദമായൊരു ചെറുത്തുനിൽപ്പുകൂടിയാണ് 'ശ്യാമിക'.