പെരുമാള്‍ മുരുകന്റെ തിരഞ്ഞെടുത്ത ചെറുകഥകളുടെ സമാഹാരമാണ് ശിന്നക്കറുപ്പസാമി. തന്റെ ഗ്രാമം, അവിടുത്തെ ജീവിതം, ആചാരാനുഷ്ഠാനങ്ങള്‍ ജീവിച്ചിരുന്നവും മരിച്ചവരുമായ കഥാപാത്രങ്ങള്‍ എന്നിവയെല്ലലാം കഥാകൃത്തിനെ ഏറെ സ്വാധീനിച്ചിരിക്കുന്നു എന്നത് ഈ കൃതിയിലൂടെ മനസ്സിലാക്കാം. നിരൂപകനും വിവര്‍ത്തകനുമായ കെ എസ് വെങ്കിടാചലമാണ് ശിന്നക്കറുപ്പസാമി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്.