പൊതുബുദ്ധിജീവിയും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിന്റെ ചില സമീപകാല പ്രസംഗങ്ങളുടെ അതീവ പ്രസക്തമായ സമാഹാരമാ ണ് ഇത്. ഇന്ത്യയിൽ നടന്നതും നടക്കുന്നതുമായ പല ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെയും പശ്ചാത്തലമാക്കിക്കൊണ്ട് ജ്ഞാനം, അധികാരം, ദേ ശീയത, പൗരത്വം, നവോത്ഥാനം തുടങ്ങിയ സങ്കല്പ്പനങ്ങളെ പുനർവി ചിന്തനത്തിനു വിധേയമാക്കുകയാണ് സുനിൽ ചെയ്യുന്നത്. ഇന്ത്യയിൽ ഇന്ന് ശക്തി പ്രാപിക്കുന്ന വർഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും രാ ഷ്ട്രീയത്തിന്നെതിരെ, ബുദ്ധൻ ഉപദേശിച്ച 'മൈത്രി' - ഗുരുവിന്റെ ഭാഷ യിൽ 'സോദരത്വം', അഥവാ നെഗ്രീ പറയുന്ന സാമൂഹികാർത്ഥത്തി ലുള്ള 'സ്നേഹം' - ഉയർത്തിപ്പിടിക്കുകയാണ് ഈ ലേഖനങ്ങൾ പൊ തുവേ ചെയ്യുന്നത്. അങ്ങിനെ ഒരേ സമയം രാഷ്ട്രീയമായ വിശകലന ങ്ങളും നൈതികമായ അന്വേഷണങ്ങളും ആയിരിക്കുന്നു ഈ ലേഖന ങ്ങൾ