പാരമ്പര്യത്തെയും സ്വാതന്ത്ര്യദാഹത്തെയും മനസ്സിൽ കുടിയിരുത്തിയ മംഗോളിയൻ ജനജീവിതങ്ങളിലൂടെയും ചെങ്കിസ്ഖാന്റെ കുതിരക്കുളമ്പടികൾ മുഴങ്ങിയ വിശാല സമതലങ്ങളിലൂടെയും നടത്തിയ അപൂർവ്വസുന്ദരമായ ഒരു യാത്ര. മംഗോളിയൻ ചരിത്രം, നാടോടിസമൂഹങ്ങൾ, ആചാരങ്ങൾ, രുചികൾ തുടങ്ങി യാത്രയിൽ താൻ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ മിത്ര സതീഷ് അക്ഷരങ്ങളിലേക്കു പകർത്തുമ്പോൾ അവാച്യമായ വായനാനുഭൂതിയാണ് വായനക്കാർക്ക് പകർന്നുകിട്ടുന്നത്. പുതുനാടുകളുടെ കാണാക്കാഴ്ചകളെ പുൽകാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും യാത്രകൾക്കായി പ്രേരിപ്പിക്കുന്ന കൃതി.