Somebhashanangal Kure Athma'Gatha' Kathakal J.K Mathrubhumi Books ഇത് ഒരു നോവലല്ല. ലേഖനസമാഹാരവുമല്ല. തത്ത്വചിന്തയെന്നോ ആത്മകഥയെന്നോപോലും എളുപ്പത്തില്‍ വിളിക്കാനാവാത്ത ഒരു എഴുത്തുപ്രദേശമാണ് ഈ പുസ്തകം. ചിലപ്പോള്‍ രണ്ടുപേരുടെ സംഭാഷണങ്ങള്പോലെ. ചിലപ്പോള്‍ ഒറ്റയ്ക്കിരുന്ന് സ്വയം സംസാരിക്കുന്ന ഒരാളുടെ ചിന്തകള്‍പോലെ. ചിലപ്പോള്‍ ഓര്‍മ്മകളുടെ ഈര്‍പ്പം. ചിലപ്പോള്‍ കറുത്ത തമാശ. ചിലപ്പോള്‍ ജീവിതത്തില്‍നിന്ന് EXIT ചെയ്യണമെന്ന തോന്നലിനും, എന്തൊക്കെയോ പിടിച്ചുനിന്ന് വീണ്ടും EXIST ചെയ്യാനുള്ള ആഗ്രഹത്തിനും ഇടയില്‍ കുടുങ്ങിയ മനസ്സ്. SOMEഭാഷണങ്ങള്‍ ഒരു ഉത്തരവും വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ, ഉത്തരങ്ങളില്ലാത്ത മനുഷ്യരുടെ ഉള്ളിലേക്കുള്ള ചില വാതിലുകള്‍ തുറക്കുന്നു. പിടികിട്ടാത്ത ചില ചിന്തകള്‍ക്ക് ഭാഷ കിട്ടുമ്പോള്‍ ജനിക്കുന്ന ഒരുകൂട്ടം ഭാഷണങ്ങളുടെ പുസ്തകം