Sonam Wangchuk Jeevithavum Porattavum By P S Rakesh Mathrubhumi Books നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും ക്ലാസ്മുറികളിലെ കേള്‍വിക്കാരായി തളച്ചിട്ടിരിക്കുകയാണെന്നത് എനിക്ക് വിചിത്രമായിത്തോന്നുന്നു. മുമ്പൊക്കെ വിദ്യാഭ്യാസം ജോലിക്കും ഉപജീവനമാര്‍ഗ്ഗത്തിനും വേണ്ടിയുള്ളതായിരുന്നു. ഇന്ന്, ഭൂമി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്ന നിലയിലേക്ക് അത് ഉയരേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഗ്രഹത്തെ സംരക്ഷിക്കുന്നതിനായി രാജ്യങ്ങള്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം ജോലി നേടുന്നത് മാത്രമല്ല, ലോകത്തെ എങ്ങനെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാമെന്ന് പഠിക്കുന്നതുകൂടിയാണ്. ജന്തര്‍ മന്ദര്‍ പ്രക്ഷോഭത്തില്‍ രാജ്യത്തെ യുവജനങ്ങള്‍ക്കുവേണ്ടി 26 ദിവസം നിരാഹാരസമരം നടത്തിയ സോനം വാങ്ചുക്ക്. പരമ്പരാഗത വിദ്യാഭ്യാസരീതികളെ ചോദ്യംചെയ്ത്, കുട്ടികളുടെ സ്വപ്നങ്ങള്‍ക്കും ചുറ്റുപാടിന്റെ ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന പുതിയ പഠനരീതികള്‍ പരീക്ഷിച്ച മനുഷ്യന്. മഞ്ഞിനെ വെള്ളമാക്കി മാറ്റുന്ന സാങ്കേതികവിദ്യ മുതല്‍ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന നിര്‍മ്മാണരീതികള്‍ വരെ ചേര്‍ത്തുവെച്ച നിരവധി പരീക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതം. നല്ല ആശയങ്ങള്‍ക്ക് സമൂഹത്തെ മാറ്റിമറിക്കാനാകുമെന്ന് ഓര്‍മ്മിപ്പിക്കുന്ന ജീവിതകഥ