പലതരത്തിലും പല നിറത്തിലും ചിതറിക്കിടന്ന തന്റെ ജീവിതതുണിക്കഷണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേര്‍ത്തെടുക്കുകയാണ് ഇന്ദ്രന്‍സ് 'സൂചിയും നൂലും' എന്ന പുസ്തകത്തിലൂടെ. ഒരു തയ്യല്‍ക്കാരനില്‍ നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥ പറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടി ഓര്‍ത്തെടുക്കുന്ന ഈ ഓര്‍മ്മപ്പുസ്തകം ഇനി കേള്‍ക്കാം ഇന്ദ്രന്‍സിന്റെ ശബ്ദത്തില്‍.