ഈ നോവലിലെ ഭീകരമായ സംഭവവികാസങ്ങൾ ഇന്നാട്ടിലുണ്ടായതാണ് എന്നത് നമ്മെ അമ്പരപ്പിക്കും. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം കുമാരനല്ലൂർ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണിവിടെ. ബെസ്റ്റ്സെല്ലറായി മാറിയ കൃഷ്ണപ്പരുന്തിനും പള്ളിവേട്ടയ്ക്കും ശേഷം എഴുതപ്പെട്ട ഈ സാമൂഹിക നോവലിലൂടെ ചരിത്രവും സർഗാത്മകതയും തമ്മിലുള്ള ഇടവരമ്പ് വളരെ നേർത്തതാണെന്ന് പി.വി. തമ്പി ബോധ്യപ്പെടുത്തി. കാലത്തിരിച്ചിലിൽ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങൾ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാർഥ ചിത്രങ്ങൾ ഇതിൽ വായിക്കാം. സവർണ വാഴ്ചകളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയല്ല അനുഭവിപ്പിക്കുകയാണ് ഈ നോവൽ.